‘എന്നെ വഞ്ചിച്ചു’, കങ്കണ റണൗട്ടിന് എതിരെ ബിജെപി നേതാവ് മായങ്ക്

Advertisement

കങ്കണ റണൗട് നായികയാകുന്ന പുതിയ ചിത്രം ‘തേജസ്’ റിലീസിന് തയ്യാറെടുക്കുകയാണ്. എയ്‍ർ ഫോഴ്‍സ് പൈലറ്റിന്റെ ജീവിത കഥയാണ് കങ്കണ നായികയാകുന്ന ‘തേജസി’ന്റെ പ്രമേയം. ‘തേജസ്’ റിലീസിന് ഒരുങ്ങുമ്പോൾ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ മായങ്ക് മധുർ. തനിക്ക് വാഗ്‍ദാനം ചെയ്‍തിരുന്ന റോളിന്റെ ദൈർഘ്യം കുറച്ചുവെന്നാണ് മായങ്ക് മധുർ പരാതിപ്പെടുന്നത്.

സംവിധായകൻ സർവേഷ് മേശ്വര തനിക്ക് 15 മിനുട്ട് റോളാണ് വാഗ്‍ദാനംചെയ്‍തിരുന്നത്. എന്നാൽ പിന്നീട് അത് കുറച്ചു. ഒടുവിൽ രണ്ട് മിനിട്ട് ദൈർഘ്യമുള്ള കഥാപാത്രം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ താൽപര്യമില്ല എന്ന് വ്യക്തമാക്കുകയായിരുന്നുവെന്നും മായങ്ക് മധുർ അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ , പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ് ഉൾപ്പടെയുള്ള രാഷ്‍ട്രീയക്കാരുമായുള്ളു കങ്കണയുടെ കൂടിക്കാഴ്‍ചയ്‍ക്കാൻ താനാണ് സഹായിച്ചതെന്നും ‘ടിക്കു വെഡ്‍സ് ഷേരു’വിൽ അസോസിയേറ്റ് പ്രൊഡ്യൂസർ എന്ന പേര് വയ്‍ക്കാമെന്ന് നടി പറഞ്ഞിരുന്നെങ്കിലും പ്രത്യേക നന്ദി മാത്രമായിരുന്നു ടൈറ്റിൽ ക്രെഡിറ്റ്‍സിൽ എന്നും മായങ്ക് മധുർ വ്യക്തമാക്കുന്നു. ഏയർഫോഴ്‍സ് ആസ്ഥാനങ്ങളിൽ തേജസ് എന്ന സിനിമ ചിത്രീകരിക്കാൻ അനുമതി ലഭിക്കുന്നതിന് സഹായിച്ചെന്നും മായങ്ക് മധൂർ വ്യക്തമാക്കുന്നു. എന്തായാലും കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തേജസിന്റെ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടണമെന്നും പറയുകയാണ് മായങ്ക് മധൂർ.

കങ്കണ റണൗട് ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് എന്ന നിലയിൽ പ്രത്യേകതയുള്ള ‘എമർജൻസി’ മണികർണിക ഫിലിംസിൻറെ ബാനറിൽ നടിയും രേണു പിറ്റിയും ചേർന്നാണ് നിർമിച്ച് പ്രദർശനത്തിനെത്താനിരിക്കുകയാണ്. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ്’. കങ്കണ റണൗട്ട് തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ൽ പുറത്തെത്തിയ ‘മണികർണിക: ദ് ക്വീൻ ഓഫ് ഝാൻസി’യായിരുന്നു നടി സംവിധാനം ചെയ്‍ത ആദ്യ ചിത്രം. എന്നാൽ ഇത് കൃഷ് ജഗർലമുഡിക്കൊപ്പമാണ് സംവിധാനം ചെയ്‍തത് എന്നതിനാൽ ‘എമർജൻസി’യാണ് കങ്കണയുടെ ആരാധകർ ഉറ്റുനോക്കുന്നത്.

കങ്കണ റണൗട്ടിന്റെ ‘എമർജൻസി’ എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസർ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സമീർ ഖുറാന, എഡിറ്റിം​ഗ് രാമേശ്വർ എസ് ഭ​ഗത്ത് എന്നിവരാണ്. പ്രൊഡക്ഷൻ ഡിസൈനർ രാകേഷ് യാദവ്. പേരു സൂചിപ്പിക്കുന്നതുപോലെ അടിയന്തരാവസ്‍ഥ പ്രമേയമാക്കിയുള്ള ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം ശീതൾ ശർമ്മ ആണ്. പ്രോസ്‍തെറ്റിക് ഡിസൈനർ ഡേവിഡ് മലിനോവിസ്‍കി, സംഗീത സംവിധാനം ജി വി പ്രകാശ് കുമാർ എന്നിവരാണ് ‘എമർജൻസി’യുടെ മറ്റ് പ്രവർത്തകർ.