സാഹിത്യകാരനും ചലച്ചിത്രകാരനുമായ എം ടി വാസുദേവന്‍ നായര്‍ക്ക് നവതിയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. നവതിയുടെ നിറവില്‍ നില്ക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി സാറിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എം ടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം ‘ഓളവും തീരവും’ സെറ്റില്‍ വച്ചുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. ഈ സെറ്റില്‍ വെച്ചാണ് എം ടിയുടെ 89-ാം പിറന്നാള്‍ ആഘോഷിച്ചത്.
ചിത്രത്തില്‍ മോഹന്‍ലാലാണ് പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായി അഭിനയിക്കുന്നത്. 1960ല്‍ എം ടിയുടെ തന്നെ രചനയില്‍ പി. എം. മേനോന് സംവിധാനം ചെയ്ത് ഇതേ പേരില്‍ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു അന്ന് പ്രധാന കഥാപാത്രങ്ങളില്‍ എത്തിയത്. ജോസ് പ്രകാശ് അഭിനയിച്ച വില്ലന്‍ കഥാപാത്രം കുഞ്ഞാലിയായി വേഷമിടുന്നത് ഹരീഷ് പേരടിയാണ്. ഇത്തവണ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് ദുര്‍ഗ കൃഷ്ണയാണ്. ‘ഓളവും തീരവും’ എത്തുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണെന്ന പ്രത്യേകതയുമുണ്ട്.