ടെലിവിഷന്‍ താരം വീണ നായര്‍ ആശുപത്രിയില്‍

Advertisement

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് വീണ നായര്‍. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വെള്ളിമൂങ്ങ അടക്കമുള്ള സിനിമകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബിഗ് ബോസ് രണ്ടാമത്തെ സീസണിലെ സജീവമായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു താരം. ഇപ്പോള്‍ നടിയുടെ ഒരു പോസ്റ്റ് ആണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
താരം ഇപ്പോള്‍ ആശുപത്രിയിലാണ് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വീണ തന്നെയാണ് ആശുപത്രിയില്‍ കിടക്കയില്‍ നിന്നുമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തിനുശേഷമാണ് ഈ രോഗാവസ്ഥ വീണ്ടും വന്നത് എന്നാണ് താരം പറയുന്നത്. നിരവധി ആളുകള്‍ ആണ് താരത്തെ സമാധാനിപ്പിച്ചുകൊണ്ട് രംഗത്ത് വന്നത്.
ഫൈബ്രോമയാള്‍ജിയ രോഗത്തിന്റെ പേര്. സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. പേശിവാതം എന്നാണ് ഈ രോഗത്തിന് മലയാളത്തില്‍. വിട്ടുമാറാത്ത പേശികളുടെയും സന്ധികളുടെയും വേദന ആണ് പ്രധാന ലക്ഷണം. ഇതിനു പുറമേ നല്ല രീതിയില്‍ ക്ഷീണവും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാവും. വളരെ സങ്കീര്‍ണമായ ലക്ഷണങ്ങള്‍ ആയിരിക്കും ഈ രോഗം എപ്പോഴും കാണിക്കുന്നത്. ശാരീരികവും മാനസികവും ആയിട്ടുള്ള സ്‌ട്രെസ്സ് ആണ് ഈ രോഗത്തിന് പ്രധാന കാരണം.
അതേസമയം ഇതത്ര ഗുരുതരമായ അസുഖമല്ല എന്നും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാന്‍ സാധിക്കും എന്നുമാണ് അറിയാന്‍ സാധിക്കുന്നത്. നിരവധി ആളുകള്‍ ആണ് ഇപ്പോള്‍ താരത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്ന രീതിയിലുള്ള കമന്റുകള്‍ ആണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

https://www.instagram.com/reel/Curhk-DNc1e/?utm_source=ig_embed&ig_rid=7600fec9-d563-4bdd-a018-e493a92e2238
Advertisement