ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടി തന്മയ സോള്‍; അവസാന റൗണ്ട് വരെ ദേവനന്ദയും

Advertisement

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് തന്മയ സോള്‍. മാളികപ്പുറം സിനിമയില്‍ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയും മത്സരത്തില്‍ തന്മയ്‌ക്കൊപ്പം അവസാന റൗണ്ട് വരെ എത്തിയിരുന്നു. ദേവനന്ദയ്ക്ക് പലരും പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നു.
അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിനാണ് ജൂറി തന്മയയെ മികച്ച ബാലനടിയായി തിരഞ്ഞെടുത്തത്. 50000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് വിജയിക്കു ലഭിക്കുക. ചന്തവിള തടത്തില്‍ ബ്രദേഴ്‌സ് ലെയിന്‍ അച്ചാമ്മയുടെ വീട്ടില്‍ അരുണ്‍ സോളിന്റെയും ആശയുടെയും മകളാണ് തന്മയ. പട്ടം സര്‍ക്കാര്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പല്ലൊട്ടി നയന്റീസ് കിഡ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റര്‍ ഡാവിഞ്ചിക്കും പുരസ്‌കാരം ലഭിച്ചു.

Advertisement