നടിപ്പിന്‍ നായകന്‍ ‘സൂര്യയ്ക്ക് ജന്മദിന ആശംസകള്‍ അറിയിച്ച് മമ്മൂട്ടി

Advertisement

നടിപ്പിന്‍ നായകന്‍ ‘സൂര്യയ്ക്ക് ജന്മദിന ആശംസകള്‍ അറിയിച്ച് മമ്മൂട്ടി. സൂര്യയ്ക്ക് ഒരു മികച്ച വര്‍ഷം ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചത്. ജ്യോതിക നായികയായി എത്തുന്ന കാതല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചെടുത്ത ചിത്രം പങ്കിട്ടാണ് മമ്മൂട്ടി സൂര്യയ്ക്ക് ആശംസകള്‍ അറിയിച്ചത്.

”പ്രിയ സൂര്യയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. നിങ്ങള്‍ക്ക് ഒരു മികച്ച വര്‍ഷം ഉണ്ടാകുന്നതെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അനുഗ്രഹീതരായി നിലകൊള്ളൂ”, എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മമ്മൂട്ടിയുടെ ഈ പോസ്റ്റിനു ചുവടെ നിരവധി ആരാധകര്‍ സൂര്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. ഒപ്പം സംസ്ഥാന അവാര്‍ഡ് നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടിക്കും ആശംസാപ്രവാഹമാണ് ആരാധകര്‍ നല്‍കിയത്.
അതേസമയം ജന്മദിനത്തോടൊപ്പം സൂര്യയുടെ ‘കങ്കുവ’ എന്ന ചിത്രത്തിന്റെ ക്ലിപ്‌സ് വീഡിയോ വൈറല്‍ ആകുകയാണ്. ഹോളിവുഡ് ചിത്രത്തോട് കിടപിടിക്കുന്ന തരത്തിലുള്ള വീഡിയോ എന്ന പ്രത്യേകത ഇതിനുണ്ട്. സൂര്യയുടെ കരിയറിലെ മികച്ചൊരു ചിത്രമാകും ഇതെന്നാണ് സൂചനകളില്‍ നിന്നും വ്യക്തമാകുന്നത്. മലയാളം ഉള്‍പ്പെടെ 10 ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക.