മിനി സ്‌ക്രീന്‍ താരമായ അര്‍ച്ചന സുശീലന്‍ തന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. താന്‍ അമ്മയാകാന്‍ പോകുന്നു എന്നാണ് താരം അറിയിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ ഭര്‍ത്താവ് പ്രവീണിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് അര്‍ച്ചന സന്തോഷം പങ്കുവയ്ക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേരുന്നത്. 2021-ലാണ് അര്‍ച്ചന പ്രവീണ്‍ നായരെ വിവാഹം ചെയ്തത്. അമേരിക്കയില്‍ വച്ചായിരുന്നു വിവാഹം. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. സീരിയലിലെ വില്ലത്തി കഥാപാത്രങ്ങളിലൂടെയും ആല്‍ബങ്ങളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് അര്‍ച്ചന.