ദൃശ്യം സിനിമയിലെ മോഹന്‍ലാലിന്റെ മകളുടെ വേഷം ഉള്‍പ്പെടെ ചെയ്ത് ബാലതാരമായി എത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്തര്‍ കഴിഞ്ഞ ദിവസം തന്റെ ബംഗളൂരു ജീവിതത്തില്‍ നിന്നുള്ള ചില നിമിഷങ്ങള്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ആ ചിത്രത്തിന് എസ്തര്‍ നല്‍കിയ അടിക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഒരു ശരാശരി ഫെയ്‌സ്ബുക്ക് അമ്മാവന്റെ ഡിപി- എന്ന അടിക്കുറിപ്പിലാണ് എസ്തര്‍ തന്റെ സെല്‍ഫി പോസ്റ്റ് ചെയ്തത്. ഇതാണ് പലരേയും ചൊടിപ്പിച്ചത്. 20 വര്‍ഷത്തില്‍ നിങ്ങള്‍ ഇന്‍സ്റ്റ ആന്റിയാകും എന്നാണ് വിമര്‍ശനം. കുട്ടി ഉദ്ദേശിച്ചത് ഫണ്‍ ആണെങ്കിലും അങ്ങനെ തോന്നിയില്ല. ആദ്യമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സെല്‍ഫി വേണ്ട വണ്ണം എടുക്കാന്‍ അറിയില്ലായിരിക്കും. നാളെ ഈ കുട്ടിക്കും വയസ്സായി അപ്പോളത്തെ ടെക്‌നോളജി മുന്നില്‍ അമ്മായി ആകുമ്പോള്‍ മനസ്സിലാകും- എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.
Home Lifestyle Entertainment എസ്തറിന്റെ സെല്‍ഫിക്ക് വിമര്‍ശനം; 20 വര്‍ഷത്തില്‍ നിങ്ങള്‍ ഇന്‍സ്റ്റ ആന്റിയാകും