ബ്രോ ഡാഡികൂടി അങ്ങനെ തെലുങ്കിലെത്തുകയാണ്,താരങ്ങളുടെ ലിസ്റ്റ് ഇങ്ങനെ

Advertisement

‘ബ്രോ ഡാഡി’യും തെലുങ്കിലേക്ക്, മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകള്‍ നോക്കിയിരിക്കയാണ് ബോളിവുഡും ടോളിവുഡും എന്നത് ഒരു വെറും പറച്ചില്‍ അല്ല. ഏറെക്കാലമായി കണ്ണുകള്‍ തെക്കോട്ടുവച്ചിരിക്കയാണ് താരരാജാക്കന്മാരും നിര്‍മ്മാതാക്കളും.
നല്ല അഭിപ്രായമുണ്ടാക്കിയ ബ്രോ ഡാഡികൂടി അങ്ങനെ തെലുങ്കിലെത്തുകയാണ്. തെലുങ്ക് റീമേക്കിലെ താരങ്ങളുടെ ലിസ്റ്റും പുറത്ത് വന്നു തുടങ്ങി. ‘ലൂസിഫര്‍’ സിനിമയ്ക്ക് ശേഷം മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായി എത്തി വന്‍വിജയമായ ബ്രോ ഡാഡിയാണ് ചിരഞ്ജീവി റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ബ്രോ ഡാഡി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിര്‍മ്മിച്ചത്. ചിരഞ്ജീവിയുടെ മകളും കോസ്റ്റിയൂം ഡിസൈനറുമായ സുസ്മിത കോനിഡേല ആയിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം.കല്യാണ്‍ കൃഷ്ണയാണ് തെലുങ്കില്‍ ഈ ചിത്രമൊരുക്കുന്നത്. മലയാളത്തില്‍
മീനയും കല്യാണി പ്രിയദര്‍ശനുമായിരുന്നു ചിത്രത്തില്‍ നായികമാര്‍. തെലുങ്കില്‍ മീനയുടെ വേഷത്തില്‍ തൃഷയാണ് അഭിനയിക്കാനൊരുങ്ങുന്നത്.

പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും അവതരിപ്പിച്ച കഥാപാത്രങ്ങളായി ശര്‍വാനന്ദും ശ്രീ ലീലയും അഭിനയിക്കും.

Advertisement