ബോളിവുഡിന്റെ താരസുന്ദരി ഐശ്വര്യ റായ് ഏവരുടെയും പ്രിയപ്പെട്ട താരമാണ്. പ്രൊഫഷണൽ ജീവിതവും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്ന താരം പലപ്പോഴും സമൂഹ മാധ്യമത്തിന്റെ കയ്യടി നേടിയിട്ടുണ്ട്. മകൾ ആരാധ്യയോടൊപ്പമുള്ള ചിത്രങ്ങൾ എപ്പോഴും ഐശ്വര്യ പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് താരം. മകൾ ആരാധ്യയുടെ ഒരു പിറന്നാൾ ദിനത്തിൽ അവൾക്ക് കൂടുതലായി മേക്കപ്പ് ചെയ്തു നൽകിയെന്ന പേരിലാണ് താരത്തിന് ഇത്തവണ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്.
അഭിഷേകും ഐശ്വര്യയും തങ്ങളുടെ കുഞ്ഞിന്റെ എട്ടാം പിറന്നാൾ വിപുലമായി ആഘോഷിച്ചിരുന്നു. അമിതാ ബച്ചനും ജയ ബച്ചനും ഉൾപ്പെടെ നിരവധി പേരാണ് അന്ന് പരിപാടിയിൽ പങ്കെടുത്തത്. 4 വർഷം മുമ്പ് നടന്ന പരിപാടിയുടെ വിഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് ഐശ്വര്യ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങിയത്.

അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കുമൊപ്പം ജയന്റ് വീൽ റൈഡ് ആസ്വദിക്കുന്ന ആരാധ്യയുടെ ക്ലോസപ്പ് ദൃശ്യങ്ങളിൽ അവൾ കൂടുതലായി മേക്കപ്പ് ചെയ്തത് കാണാം. ഈ ചിത്രങ്ങൾ പങ്കുവച്ചാണ് 8 വയസ്സുകാരിക്ക് ഇത്രയധികം മേക്കപ്പ് ചെയ്തത് എന്തിനെന്ന ചോദ്യം ഉയർന്നത്.
കുട്ടികൾക്ക് ഇത്ര മേക്കപ്പ് നല്ലതല്ല, മകൾ വളരെ ചെറുപ്പമാണ്, എന്തുകൊണ്ടാണ് അവർക്ക് അവളുടെ മുഖത്ത് മേക്കപ്പ് ചെയ്യണമെന്ന് തോന്നിയത്, എന്തിനാണ് മകളോട് ഇങ്ങനെ ചെയ്തത് തുടങ്ങി നിരവധി വിമർശനങ്ങളാണ് ലഭിക്കുന്നത്.