മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് മീര ജാസ്മിൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകുന്ന താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നുത്. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകരേറ്റെടുത്തു.
ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് മീര ജാസ്മിൻ തിളങ്ങിയത്. വൈറ്റ് നിറത്തിലുള്ള ഡിസൈൻ വസ്ത്രത്തിൽ നൽകിയിട്ടുണ്ട്. സിമ്പിൾ ലുക്കിലാണ് താരം ഒരുങ്ങിയത്. സിമ്പിൾ ഡിസൈനിലുള്ള മാലയും കമ്മലും ആക്സസറൈസ് ചെയ്തു. കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്.
‘നക്ഷത്രങ്ങളിലേക്കും അതിനപ്പുറത്തേക്കും’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു. നിങ്ങൾ എന്നും സുന്ദരിയാണ്, അതിമനോഹരി തുടങ്ങി നിരവധി കമന്റുകളാണ് ഇഷ്ടതാരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നത്.