‘തല്ലുമാല-2 ലോഡിങ് സൂണ്‍… തല്ലുമാലയ്ക്ക് സെക്കന്റ് പാര്‍ട്ട് വരുന്നുവെന്ന് സൂചന നല്‍കി നിര്‍മാതാവ്

Advertisement

ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിലീസ് ചെയ്ത തല്ലുമാല എന്ന ചിത്രം വലിയ വിജയമായിരുന്നു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തല്ലുമാലയുടെ രണ്ടാം ഭാഗം വരുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതവായ ആഷിഖ് ഉസ്മാന്‍. തല്ലുമാലയ്ക്ക് ഒന്നാം വാര്‍ഷികം എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറച്ച നിര്‍മാതാവ് ആഷിഖ് ഉസ്മാനാണ് തല്ലുമാലയ്ക്ക് സെക്കന്റ് പാര്‍ട്ട് വരുന്നുവെന്ന് സൂചന നല്‍കിയത്.
ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ‘തല്ലുമാല-2 ലോഡിങ് സൂണ്‍… എന്ന ഹാഷ്ടാഗ് ആഷിഖ് ഉസ്മാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഹാഷ്ടാഗ് കണ്ടതോടെ തല്ലുമാല വീണ്ടും വരുമെന്ന ആവേശത്തിലാണ് ആരാധകര്‍.