ജയിലര്‍ തകര്‍ത്തു,വിനായകന് കിട്ടിയത് എത്രയെന്നറിയാമോ

Advertisement

രജനികാന്ത് ചിത്രം ജയിലര്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. നായകന്‍ രജനികാന്തിന് ഒപ്പം തന്നെ ജയിലറിലെ വില്ലന്‍ വിനായകനും ചര്‍ച്ച വിഷയമായി മാറിക്കഴിഞ്ഞു.

ചിത്രത്തില്‍ വിനായകന്റെ വില്ലന്‍ വേഷം താരത്തിന് നിറഞ്ഞ കയ്യടി നേടിക്കൊടുത്തു. വര്‍മന്‍ എന്ന വില്ലന്‍ റോളിലായിരുന്നു വിനായകന്‍ ചിത്രത്തില്‍ എത്തിയത്. ഇപ്പോഴിതാ വിനായകന് ചിത്രത്തില്‍ ലഭിച്ച പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്.വേഷത്തിന്റെ തൂക്കത്തിന് അനുസരിച്ച് പ്രതിഫലം ലഭിച്ചില്ല എന്നാണ് ആക്ഷേപം. 35 ലക്ഷം രൂപയാണ് വിനായകന് പ്രതിഫലമായി ലഭിച്ചത്.

ഈ പ്രതിഫലം ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ അപേക്ഷിച്ച് കുറവായിരുന്നുവെന്നാണ് സൂചന. വില്ലന്‍ വേഷത്തില്‍ വിനായകന്‍ അത്രക്ക് നന്നായി അഭിനയിച്ചിരുന്നു. താരമൂല്യമില്ലാത്ത നടന്‍ ആയതു കൊണ്ടാണ് വിനായകന് പ്രതിഫലം കുറഞ്ഞതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അതേസമയം ജയിലറില്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള അതിഥി വേഷത്തിനായി മോഹന്‍ലാലിന് 8 കോടിയാണ് പ്രതിഫലം ലഭിച്ചത്. ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ആണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത്. 140 കോടി രൂപയായിരുന്നു രജനികാന്തിന്റെ പ്രതിഫലം. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറിനും എട്ട് കോടി പ്രതിഫലം ലഭിച്ചിരുന്നു.

ബോളിവുഡ് താരം ജാക്കി ഷറോഫ് 4 കോടി രൂപ പ്രതിഫലം ലഭിച്ചപ്പോള്‍ രമ്യ കൃഷ്ണന് 80 ലക്ഷമാണ് ലഭിച്ചത്. സുനില്‍ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിന്‍ കിംഗ്‌സ്ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം. ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത സിനിമ എന്ന പേരില്‍ ജയിലറിനെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

അതേസമയം ഇതിനോടൊപ്പം തന്നെ വിനായകന്‍ തന്റെ സ്വപ്നത്തെക്കുറിച്ച് പറയുന്ന വിഡിയോയും ഇപ്പോള്‍ വൈറലാകുന്നുണ്ട്. ബോംബയില്‍ ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഡാന്‍സ് കളിക്കണം എന്നത് ആയിരുന്നു തന്റെ ടാര്‍ഗറ്റെന്നായിരുന്നു വിനായകന്‍ പറഞ്ഞത്. അന്നാ ആഗ്രഹത്തിന് പിറകെ പോയിരുന്നെങ്കില്‍ ഇന്ന് ഇവിടെ ഉണ്ടാവില്ലായിരുന്നുവെന്നും, തന്റെ ബോസാണ് പോയി അവസരങ്ങള്‍ അന്വേഷിക്കൂ എന്ന് പറഞ്ഞതെന്നും വിനായകന്‍ വ്യക്തമാക്കിയിരുന്നു.

Advertisement