യോഗി ആദിത്യനാഥിനൊപ്പം ‘ജയിലര്‍’ സിനിമ കാണാന്‍ ഒരുങ്ങി തലൈവര്‍

Advertisement

യോഗി ആദിത്യനാഥിനൊപ്പം ‘ജയിലര്‍’ സിനിമ കാണാന്‍ ഒരുങ്ങി തലൈവര്‍ രജനീകാന്ത്.
ലഖ്‌നൗവില്‍ നടക്കുന്ന സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങില്‍ വച്ചായിരിക്കും മുഖ്യമന്ത്രിക്കൊപ്പം രജനി ജയിലര്‍ കാണുക. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സിനിമ കാണാന്‍ എത്തും. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ രാജ് ഭവനില്‍ എത്തി രജനീകാന്ത് കണ്ടിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് രജനികാന്ത് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ക്കകമാണ് ചിത്രം 400 കോടി ക്ലബ്ബില്‍ കയറി. ജയിലര്‍ റിലീസ് ആകുന്നതിന് മുമ്പേ ഹിമാലയത്തിലേക്ക് പോയ രജനികാന്ത് സിനിമ കാണാന്‍ എത്തുമോ എന്ന് ചോദ്യത്തിന് ഇതോടെ ഉത്തരമായി.നാളെ അയോദ്യ സന്ദര്‍ശിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി.