മിത്ത് വിവാദം കത്തിനില്‍ക്കെ ‘ജയ് ഗണേഷ്’എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്‍

Advertisement

കൊച്ചി: കേരളത്തിലെ മിത്ത് പരാമര്‍ശ വിവാദത്തിനിടെ ‘ജയ് ഗണേഷ്’എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒറ്റപ്പാലത്തെ ഗണേശോത്സവത്തിന്റെ വേദിയിലാണ് ഉണ്ണി മുകുന്ദന്റെ പ്രഖ്യാപനം. ഉണ്ണി മുകുന്ദന്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
വിനായകചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ ചേര്‍ന്ന സാംസ്‌കാരികസമ്മേളനത്തിനിടെ ഇന്ന് ഗണപതി മിത്താണെന്നു പറയുന്നവര്‍ നാളെ കൃഷ്ണനും ശിവനും പിന്നെ നമ്മളും മിത്താണെന്നു പറയുമെന്ന് ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.

Advertisement