അറുപത്തൊൻപതാമത് ദേശീയ ചലച്ചിത്രപുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അഭിമാന നേട്ടത്തിൽ ആണ് കീരവാണി കുടുംബം. അച്ഛനും മകനും അഭിമാനകരമായ നേട്ടം. മികച്ച പശ്ചാത്തല സംഗീതത്തിന് കീരവാണിയും ഗായകനുള്ള പുരസ്‌കാരം കാലഭൈരവയും നേടി. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാരം. കൊമരം ഭീമുഡോ എന്ന ഗാനമാണ് കാലഭൈരവയെ നേട്ടത്തിന് അര്‍ഹനാക്കിയത്. ആര്‍ആര്‍ആറിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് കീരവാണിയ്ക്ക് മികച്ച ഒറിജിലനല്‍ സോങ് വിഭാഗത്തിലുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.