പുഷ്പ ഫ്‌ളവറല്ലെടാ.. ഫയര്‍; അല്ലു അര്‍ജുന് അഭിനന്ദനവുമായി തമിഴ് സൂപ്പര്‍താരം സൂര്യ

Advertisement

‘മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ അല്ലു അര്‍ജുനെ അഭിനന്ദനവുമായി തമിഴ് സൂപ്പര്‍താരം സൂര്യ. ‘ആശംസകള്‍ പ്രിയ അല്ലു അര്‍ജുന്‍. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുത്തതിലൂടെ നിങ്ങള്‍ തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ഒരുപാട് സന്തോഷം. ഇത് അര്‍ഹിച്ച അംഗീകാരം’ സൂര്യ കുറിച്ചു.
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ പാന്‍ ഇന്ത്യന്‍ സിനിമയായെത്തി ബോക്സ് ഓഫീസില്‍ തരംഗമായി മാറി. ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയ ഫഹദ് ഫാസിലിന്റെ പ്രകടനത്തിന് വലിയ പ്രേക്ഷകപ്രീതി ലഭിച്ചിരുന്നു. സൂര്യയുടെ അഭിനന്ദനത്തിന് നന്ദിയറിച്ച് അല്ലു അര്‍ജുനും രംഗത്തെത്തി. ‘താങ്ക്യൂ സോ മച്ച് സൂര്യ ഗാരു എന്നായിരുന്നു സൂര്യയുടെ ട്വീറ്റിന് മറുപടിയായി അല്ലു കമന്റ് ചെയ്തത്.