ദേശീയ അവാര്‍ഡ്; ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവര്‍ണ്ണര്‍ പദവി എങ്കിലും നല്‍കണം…പ്രതികരണവുമായി ബിഗ് ബോസ് താരം അഖില്‍ മാരാര്‍

Advertisement

കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്ര അവാര്‍ഡിനെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍. ജൂറിക്ക് വിമര്‍ശനവും വിജയികള്‍ക്ക് അഭിനന്ദനങ്ങളും അറിയിച്ചു കൊണ്ടാണ് കുറിപ്പ്. ‘നാഷണല്‍ അവാര്‍ഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവര്‍ണ്ണര്‍ പദവി എങ്കിലും നല്‍കണം…അര്‍ഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാന്‍ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു.. ഏത് വഴിക്കായാലും അവാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍’,-അഖില്‍ മാരാര്‍ കുറിച്ചു.
മലയാള സിനിമയ്ക്ക് ഇത്തവണ 8 ദേശീയ അവാര്‍ഡുകളാണ് ലഭിച്ചത്. 6 പുരസ്‌കാരങ്ങള്‍ ഫീച്ചര്‍ വിഭാഗത്തിലും രണ്ട് പുരസ്‌കാരങ്ങള്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും ആയിരുന്നു. മികച്ച നടന്‍, നടി ഉള്‍പ്പടെയുള്ള പല അവാര്‍ഡുകളും വിവാദമായിരിക്കുകയാണ്. പുഷ്പയിലെ അഭിനയത്തിന് അല്ലു അര്‍ജുനാണ് മികച്ച നടനായത്. ജയ് ഭീമിലെ ലിജോ മോളുടെ പ്രകടനത്തെ അവഗണിച്ചതും വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Advertisement