തമിഴകത്തിന്റെ തലൈവര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ജയിലര്‍ സിനിമ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം 500 കോടിയും കടന്ന് കുതിക്കുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമയുടെ വിജയം ആഘോഷിക്കുന്ന രജനീകാന്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
ജയിലര്‍ സംവിധായകന്‍ നെല്‍സന്‍ ദിലീപ്കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ ആഘോഷത്തില്‍ പങ്കാളികളായി. ജയിലര്‍, തലൈവര്‍ നിരന്തരം എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. സംഗീത സംവിധായകന്‍ അനിരുദ്ധ്, നടി രമ്യ കൃഷ്ണ തുടങ്ങിയവര്‍ വിജയാഘോഷത്തില്‍ പങ്കാളികളായി. നെല്‍സണ്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിച്ചത്.
