ഓണം മൂഡിൽ ആരാധകരുടെ മനം കവർന്ന് മഞ്ജു വാരിയർ

Advertisement

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമായ മഞ്ജു വാരിയരുടെ പുത്തൻ ഫൊട്ടോഷൂട്ട് വൈറലാകുന്നു. ഓണം മൂഡിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തത്.

ട്രഡീഷണൽ ഔട്ട്ഫിറ്റിലാണ് മഞ്ജു എത്തിയത്. ഫ്ലോറൽ പ്രിന്റോട് കൂടിയ ടോപ്പും ഓഫ് വൈറ്റ് പാവാടയുമാണ് തിരഞ്ഞെടുത്തത്. പാവാടയുടെ താഴെയായി ഗോൾഡൻ നിറത്തിലുള്ള ഡിസൈനും നൽകിയിട്ടുണ്ട്. ഓഫ് വൈറ്റ് നിറത്തിലുള്ള ഒരു ദുപ്പട്ടയും പെയർ ചെയ്തു.

മിനിമൽ മേക്കപ്പ് ലുക്കാണ് ചൂസ് ചെയ്തത്. ലോങ് സിൽവർ കമ്മൽ തിരഞ്ഞെടുത്തു. സമീറ സനീഷാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. പ്രായം കൂടുംതോറും ചേച്ചി കൂടുതൽ സുന്ദരിയാകുന്നു, എന്നും മഞ്ജുചേച്ചിക്ക് എന്നും 25, കോളജിൽ അഡ്മിഷൻ എടുക്കാൻ പോവുകയാണോ തുടങ്ങി നിരവധി കമന്റുകളുണ്ട്.