മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം ദിലീപിന്റെയും കാവ്യയുടെയും ഓണം

Advertisement

നടൻ ദിലീപിന്റെയും കുടുംബത്തിന്റെയും ഓണാഘോഷ വിഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ചെന്നൈയിലായിരുന്നു ഇത്തവണത്തെ ഓണാഘോഷം. മീനാക്ഷിക്കും മഹാലക്ഷ്മിക്കും കാവ്യയ്ക്കുമൊപ്പമുള്ള വിഡിയോ പങ്കുവച്ചാണ് ദിലീപ് ഓണാശംസകൾ നേർന്നത്.

കാവ്യയും മീനാക്ഷിയും സെറ്റുസാരിയണിഞ്ഞപ്പോൾ പട്ടുപാവാടയിലായിരുന്നു മഹാലക്ഷ്മി. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് കുടുംബത്തിന് ഓണാശംസകൾ അറിയിച്ചെത്തുന്നത്.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യാണ് ദിലീപിന്റെ അടുത്ത ചിത്രം. ഏറെ നാളുകൾക്കു ശേഷം ദിലീപിന്റേതായി എത്തുന്ന ആക്‌ഷൻ ചിത്രം കൂടിയാകും ഇത്.