മകളുടെ വിവാഹത്തിന് ആട്ടവും പാട്ടുമായി തകര്‍ത്താഘോഷിച്ച് നടന്‍ ലാലു അലക്സ്

Advertisement

മകളുടെ വിവാഹത്തിന് ആട്ടവും പാട്ടുമായി തകര്‍ത്താഘോഷിച്ച് നടന്‍ ലാലു അലക്സ്. ലാലു അലക്‌സിന്റെ മകള്‍ സിയയാണ് കഴിഞ്ഞ ദിവസം വിവാഹിതയായത്. ടോബിയാണ് സിയയുടെ വരന്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം ക്നാനായ ചടങ്ങുകള്‍ പ്രകാരമായിരുന്നു നടന്നത്. ബെറ്റിയാണ് ലാലുവിന്റെ ഭാര്യ. ആണ്‍മക്കളായ ബെന്‍, സെന്‍, സിയ എന്ന മകളുമാണ് താരത്തിനുള്ളത്.
1986-ലായിരുന്നു ലാലു അലക്സിന്റെ വിവാഹം. ഒരു മകളെ നഷ്ടപ്പെട്ട കദനകഥയും താരം മുന്‍പ് പങ്കുവച്ചിട്ടുണ്ട്. ആദ്യത്തെ മകള്‍ പത്തു മാസമേ ജീവിച്ചുള്ളൂ. അവളുടെ മുഖം മനസ്സില്‍ നീറ്റലാണ് എന്നും താരം പങ്കുവച്ചിരുന്നു. ജീവിച്ചിരുന്നുവെങ്കില്‍ മകള്‍ക്ക് മുപ്പതു വയസ്സ് പ്രായം കഴിഞ്ഞേനെ എന്നും താരം പറഞ്ഞിട്ടുണ്ട്.
ജീവിതത്തില്‍ തനിക്കു നേരിട്ട പ്രതിസന്ധി ഘട്ടത്തിലൊക്കെ ശക്തമായ പിന്തുണയുമായി ഭാര്യ കൂടെയുണ്ടായിരുന്നു. സിനിമ ഇല്ലാതിരുന്ന കാലത്തും പൂര്‍ണപിന്തുണയോടെ ഭാര്യ ബെറ്റിയാണ് തനിക്കൊപ്പം നിന്നതെന്നും ലാലു അലക്സ് പറഞ്ഞിട്ടുണ്ട്. ലാലു അലക്സ് 250-ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ ‘ബ്രോ ഡാഡി’യിലൂടെയാണ് താരം തിരിച്ചെത്തിയത്.

Advertisement