പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തലപ്പത്തേക്ക് നടൻ ആർ. മാധവൻ

Advertisement

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടൻ ആർ. മാധവനെ നിയമിച്ചു. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടിഐഐ) സൊസൈറ്റിയുടെ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായുമാണ് നിയമനം. കേന്ദ്രസർക്കാരാണ് താരത്തെ പദവിയിലേക്ക് നാമനിർദേശം ചെയ്തത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റേതാണ് നിയമനം.

“പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറും ഗവേണിംഗ് കൗൺസിൽ ചെയർമാനുമായി തെരഞ്ഞെടുക്കപ്പെട്ട മാധവന് ഹൃദയപൂർവ്വം ആശംസകൾ. നിങ്ങളുടെ അനുഭവപരിചയവും മൂല്യബോധവും ഈ സ്ഥാപനത്തെ സമ്പന്നമാക്കുമെന്നും ഇവിടെ പോസിറ്റീവ് മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്നും എനിക്ക് ഉറപ്പുണ്ട്”, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ട്വീറ്റ് ചെയ്തു. പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നാണ് മാധവന്റെ പ്രതികരണം.

Advertisement