കിടിലന്‍ മേയ്ക്കോവറില്‍ ഷീലു എബ്രഹാം

Advertisement

കൊച്ചി: മലയാളിക്ക് വളരെ സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. എന്നും തനി നാടനായും മറ്റുമാണ് ഷീലു ചലച്ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറ്. എന്നാല്‍ ഷീലുവിന്‍റെ പുതിയ മേയ്ക്കോവര്‍ ശരിക്കും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മോഡണ്‍ ഡ്രസില്‍ അടിമുടി മാറിയ ചിത്രങ്ങള്‍ ഷീലു തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

പ്രശസ്ത സംവിധായകന്‍ എബ്രഡ് ഷൈനാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എബ്രഡ് ഷൈന് നന്ദി പറയുന്നുണ്ട് ഷീലു. എന്തെങ്കിലും പുതുതായി ചെയ്യണമെന്നുണ്ടായിരുന്നു. അതിന് വിശ്വസിക്കാവുന്ന ഒരാളെ വേണമായിരുന്നു. നന്ദി സംവിധായകന്‍ എബ്രഡ് ഷൈന്‍ എന്നാണ് ഷീലു ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

മിനി സോന്ധിയാണ് ഷീലുവിന്‍റെ ഈ ഫോട്ടോഷൂട്ട് ഔട്ട്ഫിറ്റ് തയ്യാറാക്കിയത്. ആൽപി ബോയിലയാണ് സ്റ്റെലിസ്റ്റ്. രതന്തി പ്രമാണിക് ആണ് ഹെയറിസ്റ്റ്. സലിം സയിദ്ദ് ആണ് മേയ്ക്കപ്പ്.

മലയാളത്തില്‍ ഇപ്പോള്‍ ശ്രദ്ധേയായ നടിയാണ് ഷീലു എബ്രഹാം. 2013 മുതല്‍ മലയാള സിനിമയില്‍ ഷീലു അഭിനയിക്കുന്നുണ്ട്. വീപ്പിങ് ബോയി ആയിരുന്നു ഷീലുവിന്‍റെ ആദ്യത്തെ ചിത്രം. അടുത്തിടെ ഇറങ്ങിയ വീകം ആണ് ഷീലു അവസാനമായി അഭിനയിച്ച ചിത്രം. ഇതില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു ഷീലു. അടുത്തിടെ അമ്മയുടെ സ്റ്റേജ് ഷോയിലും ഷീലു പങ്കെടുത്തിരുന്നു.

ഷീലുവിന്‍റെ ഭര്‍ത്താവ് എബ്രഹാം മാത്യൂവിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ അബാം മൂവീസിന്‍റെ ചിത്രങ്ങളിലാണ് കൂടുതലായി ഷീലു പ്രത്യക്ഷപ്പെട്ടത്. ഷീലുവിന് വേണ്ടിയാണ് എബ്രഹാം ചിത്രങ്ങള്‍ എടുക്കുന്നത് എന്ന രീതിയില്‍ ഇടക്കാലത്ത് ട്രോളുകള്‍ വന്നിരുന്നു. ഇത്തരം ട്രോളുകള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും ഒരു ടിവി പരിപാടിക്കിടെ അടുത്തിടെ ഷീലു മറുപടി നല്‍കിയിരുന്നു.

തന്‍റെ ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്. എന്നാല്‍ അത് തെറ്റാണ്. ഒരു സിനിമക്ക് വേണ്ടി വെറുതെ കളയാനുള്ള പണമൊന്നുമില്ല. ആ പണം അദ്ദേഹം രാപ്പകലില്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്.നമ്മൾ നിർമിച്ച ഒരു സിനിമയും പെട്ടിക്കകത്ത് ഇരുന്നു പോയിട്ടില്ല. എല്ലാം റിലീസ് ചെയ്ത് നഷ്ടമില്ലാതെ പോകുന്ന ഒരു പ്രൊഡക്ഷൻ കമ്പനിയാണെന്നും ഷീലു പരിപാടിയില്‍ പറഞ്ഞു.