മാലിദ്വീപിൽ ഗ്ലാമറസ്സായി തമന്ന; വിഡിയോ

Advertisement

മാലിയിൽ അവധി ആഘോഷിക്കുന്ന നടി തമന്ന ഭാട്ടിയയുടെ ചിത്രങ്ങളും വിഡിയോയും ഏറ്റെടുത്ത് ആരാധകർ. ബീച്ചിൽ നിന്നുള്ള മനോഹര നിമിഷങ്ങളും സന്തോഷത്താൽ നൃത്തം ചെയ്യുന്ന ചിത്രങ്ങളും നടി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നു.

ബോളിവുഡ് നടൻ വിജയ് വർമയുമായി പ്രണയത്തിലാണെന്ന നടിയുടെ വെളിപ്പെടുത്തൽ ബോളിവുഡിൽ വലിയ വാർത്തയായിരുന്നു. ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

രജനികാന്ത് നായകനായ ‘ജയിലർ’ സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ദിലീപ് നായകനാകുന്ന മലയാള ചിത്രം ‘ബാന്ദ്ര’യാണ് നടിയുടെ അടുത്ത റിലീസ്. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

അരൺമനൈ 4, ഹിന്ദി ചിത്രം വേദ എന്നിവയാണ് മറ്റ് പുതിയ പ്രോജക്ടുകൾ. സിനിമയ്ക്കു പുറമെ വെബ് സീരിസിലും നടി സജീവമാണ്. ആഖ്‍രി സച്ച് എന്ന പുതിയ സീരിസ് ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ ദിവസം സ്ട്രീമിങ് ആരംഭിച്ചിരുന്നു.