നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ നായിക അനുഷ്‌ക. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക തിരിച്ചുവരുന്നത്. ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാരിലൂടെ അനുഷ്‌ക മലയാളത്തിലും വരവറിയിച്ചിരിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് റിലീസ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം നിലവില്‍ പുരോഗിമിക്കുകയാണ്.
അതിനിടെ സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്തതിനെ കുറിച്ച് താരം പറയുന്നത് ഇപ്രകാരമാണ്:-
‘ബാഹുബലിക്ക് ശേഷം നേരത്തെ കമ്മിറ്റ് ചെയ്ത ഭാഗ്മതി എന്ന സിനിമ ഉണ്ടായിരുന്നു. തുടര്‍ന്ന് ഒരു ഇടവേളയെടുക്കാന്‍ തീരുമാനിച്ചു. ആ സമയത്ത് എനിക്ക് അത് അത്യാവശ്യമായിരുന്നു. ഭാവിയില്‍ ചെയ്യാന്‍ പോകുന്ന സിനിമകളില്‍ ശ്രദ്ധിക്കണമെങ്കില്‍ ഒരു ഇടവേള അനിവാര്യമാണെന്ന് എനിക്ക് തോന്നി. കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് അറിയാം. യഥാര്‍ത്ഥത്തില്‍ അതിനൊരു കൃത്യമായ മറുപടിയില്ല. ഞാന്‍ ഇടവേളയെടുത്തത് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇടവേള സമയത്ത് തിരക്കഥകളൊന്നും കേട്ടില്ല. തിരിച്ചെത്തിയ ശേഷമാണ് കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. നല്ല തിരക്കഥ വന്നാല്‍ ചെയ്യും അത് ഏത് ഭാഷയിലായാലും.’- നടി കൂട്ടിച്ചേര്‍ത്തു.
Home Lifestyle Entertainment ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് ഗംഭീരമാക്കാന്‍ തെന്നിന്ത്യന്‍ നായിക അനുഷ്‌ക