ഡബ്യൂഡബ്യൂഇ റെസലിങ് താരം ജോണ്‍ സീനയെ നേരില്‍ കണ്ട അനുഭവം പങ്കുവെച്ച് തമിഴ് സൂപ്പര്‍ താരം കാര്‍ത്തി

Advertisement

പ്രശസ്ത റെസലിങ് താരവും ഹോളിവുഡ് നടനുമായ ജോണ്‍ സീനയെ നേരില്‍ കണ്ട അനുഭവം പങ്കുവെച്ച് തമിഴ് സൂപ്പര്‍ താരം കാര്‍ത്തി. കാര്‍ത്തിയുടേയും ജോണ്‍ സീനയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇന്‍സ്റ്റഗ്രാമിലാണ് ജോണ്‍ സീനയുമായുള്ള ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഡബ്യൂഡബ്യൂഇ സ്പെക്ടാക്കിളില്‍ വച്ചായിരുന്നു കൂടികാഴ്ച.
ജോണ്‍ സീനയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്നോട് കാണിച്ച ഊഷ്മളതയ്ക്ക് നന്ദിയുണ്ട്. കുറച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ആരുമായി അടുപ്പം സ്ഥാപിക്കുന്ന താങ്കളുടെ കഴിവ് അതിശയകരമാണ്. താങ്കളുടെ സിഗ്നേച്ചര്‍ മുദ്രവാക്യമായ ഹസില്‍ ലോയല്‍റ്റി റെസ്പെക്റ്റ് ഇതെല്ലാം അനുഭവപ്പെട്ടു. കാര്‍ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ഡബ്യൂഡബ്യൂഇ ചരിത്രത്തില്‍ ഏറ്റവുമധികം ലോക ചാമ്പ്യന്‍ഷിപ്പ് വിജയിച്ച, മികച്ച പ്രൊഫഷണല്‍ ഗുസ്തിക്കാരില്‍ ഒരാളായാണ് സീന അറിയപ്പെടുന്നത്.

Advertisement