ജവാനിലൂടെ ആഗോള ബോക്സ് ഓഫീസില്‍ നില ഭദ്രമാക്കി ഷാരൂഖ് ഖാന്‍

Advertisement

തിയേറ്ററുകളില്‍ ഉജ്വല വിജയം നേടി മുന്നേറുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം ‘ജവാന്‍’. ചിത്രം 129.6 കോടി നേടി വീണ്ടും ആഗോള ബോക്സ് ഓഫീസില്‍ ഷാരൂഖ് ഖാന്റെ നില ഭദ്രമാക്കുകയാണ്.
ഇതുവരെയുള്ള കണക്കെടുത്താല്‍ ഒരു ഇന്ത്യന്‍ ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ജവാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഹിന്ദി സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് ദിന കളക്ഷനാണ് ജവാന്‍ സ്വന്തമാക്കിയത്.
സെപ്റ്റംബര്‍ 7ന് മൂന്നു ഭാഷകളിലായി ‘ജവാന്‍’ വേള്‍ഡ് വൈഡ് റിലീസ് ചെയ്തത്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് അവതരിപ്പിച്ച ‘ജവാന്‍’ ഡയറക്ടര്‍ അറ്റ്‌ലീയുടെ ആദ്യ ബോളിവുഡ് സിനിമയാണ്. ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഗോകുലം മൂവീസാണ് വിതരണം ചെയ്തിരിക്കുന്നത്. കേരള പ്രൊമോഷന്‍: പപ്പറ്റ് മീഡിയ.

Advertisement