തിയേറ്ററുകളെ ആവേശത്തിലാക്കിയ ഗദര്‍ 2…. നായകന്‍ സണ്ണി ഡിയോളിന്റെ പ്രതിഫലം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ക്ക് നായകന്റെ മറുപടി

Advertisement

സണ്ണി ഡിയോളിന്റെ ഗദര്‍ 2 ബോക്‌സോഫീസില്‍ വലിയ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ആഗസ്റ്റ് 11ന് തിയറ്ററുകളില്‍ എത്തിയ ചിത്രം 500 കോടിയോളം ഇതിനോടകം നേടിയിട്ടുണ്ട്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രങ്ങളായ ബാഹുബലി, പത്താന്‍ എന്നീ ചിത്രങ്ങളുടെ തൊട്ട് പിന്നിലാണ് സണ്ണിയുടെ ഗദര്‍ 2.
ചിത്രം വലിയ വിജയമായതിനെ തുടര്‍ന്ന് നടന്‍ പ്രതിഫലം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 50 കോടിയാണ് പുതിയ ചിത്രത്തിനായി വാങ്ങുന്നത്രേ. ഇപ്പോഴിതാ പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് സണ്ണി ഡിയോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രതിഫലം തീരുമാനിക്കുന്നത് താന്‍ അല്ലെന്നാണ് നടന്‍ പറയുന്നത്. പ്രതിഫല തുക 50 കോടിയായി ഉയര്‍ത്തിയോ എന്നുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി.
‘പ്രതിഫലത്തെ കുറിച്ച് തീരുമാനിക്കുന്നത് നിര്‍മാതാവ് ആണ്. ഒരു ചിത്രം ബോക്‌സോഫീസില്‍ 500 കോടി നേടി എന്നതിനര്‍ഥം നായകന്‍ പ്രതിഫലമായി 50 കോടി വാങ്ങണമെന്നാണോ? ഒരു അഭിനേതാവിന് എത്ര രൂപ പ്രതിഫലം നല്‍കണമെന്ന് നിര്‍മാതാവ് തീരുമാനിക്കും. സിനിമ ചെയ്യണോ വേണ്ടയോ എന്ന് ഞാന്‍ പറയില്ല. ഞാന്‍ ഒരു ചിത്രത്തിന് ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ല- സണ്ണി ഡിയോള്‍ പറഞ്ഞു. 2001ല്‍ പുറത്ത് ഇറങ്ങിയ ഗദര്‍ എക് പ്രേം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഗദര്‍ 2. സണ്ണി ഡിയോളിന്റെ താരാ സിങ് എന്ന കഥാപാത്രം ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. രണ്ടാംഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നടനായി.

Advertisement