ഞാന്‍ വിജയ് സേതുപതിയുടെ വലിയ ആരാധകനാണെന്ന് ഷാരൂഖ്…. ജവാന്റെ രണ്ടാം ഭാഗം സൂചന നല്‍കി കുറിപ്പ്

Advertisement

തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ് ഷാരൂഖ് ഖാന്‍ നായകനായ ബോളിവുഡ് ചിത്രം ജവാന്‍. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 300 കോടിയിലധികമാണ് നേടിയിരിക്കുന്നത്.
ജവാന്‍ ആരാധകര്‍ ആഘോഷമാക്കുമ്പോള്‍ ചിത്രത്തിന്റെ രണ്ടാംഭാഗം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുകയാണ്. ആരാധകന്റെ ചോദ്യത്തിനുള്ള ഷാറൂഖ് ഖാന്റെ മറുപടിയാണ് സിനിമയുടെ രണ്ടാം ഭാഗം വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ കാരണം. ‘ഞാന്‍ വിജയ് സേതുപതിയുടെ വലിയ ആരാധകനാണ്. എന്തുകൊണ്ടാണ് കാളിയുമായി കരാറില്‍ ഏര്‍പ്പെടാതിരുന്നത്’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘ഞാനും വിജയ് സേതുപതി സാറിന്റെ വലിയ ആരാധകനാണ്. ഇതിനകം തന്നെ കാളിയുടെ കള്ളപ്പണം എടുത്തിട്ടുണ്ട്, ഞാന്‍ ഇപ്പോള്‍ മറ്റുള്ളവരുടെത് സ്വിസ് ബാങ്കില്‍ നിന്ന് എടുക്കും- എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. ഷാറൂഖിന്റെ ട്വീറ്റ് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സിനിമയുടെ രണ്ടാംഭാഗത്തിന്റെ സൂചനയാണ് നടന്‍ നല്‍കിയിരിക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ചിത്രത്തില്‍ ഇരട്ട കഥാപാത്രത്തെയാണ് ഷാറൂഖ് ഖാന്‍ അവതരിപ്പിക്കുന്നത്.

Advertisement