മൂന്നാമത്തെ കുഞ്ഞിനായി താരജോഡികളായ റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയുള്ള കാത്തിരിപ്പിലാണോ? കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ചോദ്യത്തിന് മറുപടിയുമായി റിതേഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘2-3 എണ്ണം കൂടി ഉണ്ടെങ്കിലും എനിക്ക് കുഴപ്പമില്ല, പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇത് സത്യമല്ല’, ആഭ്യൂഹങ്ങള്‍ നിറഞ്ഞോരു സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച റിതേഷ് കുറിച്ചു.
മുംബൈയിലെ ഫാഷന്‍ സ്റ്റോര്‍ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയ റിതേഷിന്റെയും ജനീലിയയുടെയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയത്. പര്‍പ്പിള്‍ നിറത്തിലെ മിനി ഡ്രസ് ധരിച്ചെത്തിയ ജനീലിയയുടെ ചലനങ്ങളാണ് സംശയങ്ങള്‍ക്ക് കാരണം. കൈ വയറില്‍ പിടിച്ചുകൊണ്ടാണ് ജനീലിയ കാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തത്. നടക്കാന്‍ റിതേഷ് സഹായിക്കുന്നത് കൂടി കണ്ടപ്പോള്‍ താരം ഗര്‍ഭിണിയാണെന്ന് ആരാധകര്‍ ഉറപ്പിച്ചു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ റിതേഷ് വിശദീകരണം നല്‍കിയത്. 2012ലാണ് ജനീലിയയും റിതേഷും വിവാഹിതരായത്. ഇരുവര്‍ക്ക് രണ്ട് ആണ്‍കുട്ടികളാണുള്ളത്.
Home Lifestyle Entertainment ജനീലിയ മൂന്നാമതും ഗര്‍ഭിണിയോ? അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ഭര്‍ത്താവ് റിതേഷ്