ഭ്രമയുഗം ചെയ്യാന്‍ ഒരു ധൈര്യം വേണം… മമ്മൂക്ക ആ കാണിച്ച ധൈര്യം പ്രചോദിപ്പിക്കുന്നതാണ്… മമ്മൂട്ടി ചിത്രം ഒഴിവാക്കിയതിനെ കുറിച്ച് നടന്‍ ആസിഫ് അലി

Advertisement

മമ്മൂട്ടി ചിത്രം ഭ്രമയുഗം ഒഴിവാക്കിയതിനെ കുറിച്ച് നടന്‍ ആസിഫ് അലി. സിനിമ വേണ്ടെന്ന് വെച്ചതല്ലെന്നും മറ്റു ചില കമിറ്റ്‌മെന്റുകള്‍ കാരണം ചിത്രം ഒഴിവാക്കേണ്ടി വന്നതാണെന്നും ആസിഫ് അലി പറഞ്ഞു. ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ ചെയ്യുന്ന കഥാപാത്രത്തിനായാണ് ആസിഫ് അലിയെ സംവിധായകന്‍ സമീപിച്ചത്.
‘ഒരു സിനിമക്ക് വേണ്ടി മമ്മൂക്കക്ക് താടി വളര്‍ത്തേണ്ടതുണ്ട്. അതിന്റെ തുടര്‍ച്ചയായി ഈ സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. മറ്റു ചില കമിറ്റ്മന്റെുള്ളതുകൊണ്ട് എനിക്ക് ഈ ചിത്രം ചെയ്യാന്‍ സാധിച്ചില്ല. അതിന് ഒരുപാട് വിഷമമുണ്ട്. എന്നാല്‍ അത് അര്‍ജുന്റെ അടുത്തേക്ക് പോയതില്‍ ഏറെ സന്തോഷമുണ്ട്. അര്‍ജുന്‍ അശോകിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഇത്.
ഭ്രമയുഗം ചെയ്യാന്‍ ഒരു ധൈര്യം വേണം. മമ്മൂക്ക ആ കാണിച്ച ധൈര്യം നമ്മളെയൊക്കെ പ്രചോദിപ്പിക്കുന്നതാണ്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം മലയാളത്തിന്റെ മഹാനടനായി നില്‍ക്കുന്നത്. ഞാന്‍ സിനിമയുടെ കഥ കേള്‍ക്കുകയും തിരക്കഥ വായിക്കുകയും ചെയ്തു. ഈ സിനിമ ഓടുമോ ഇല്ലയോ എന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല. പക്ഷേ മലയാള സിനിമയിലെ എണ്ണംപറഞ്ഞ സിനിമകളില്‍ ഒന്നായിരിക്കും അത്. മമ്മൂക്കയുടെ ഏറ്റവും നല്ല പ്രകടനങ്ങളില്‍ ഒന്നായിരിക്കും- ആസിഫ് അലി അഭിമുഖത്തില്‍ പറഞ്ഞു.

Advertisement