നടന് അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി. ഈറോഡ് സ്വദേശിയാണ് അശോക് സെല്വന്. നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്. പാ രഞ്ജിത്തിന്റെ ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയില്‍ അശോക് സെല്‍വനും കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.
അടുത്തിടെ ഇറങ്ങിയ അശോക് സെല്വന് നായകനായി ചിത്രം ‘പോര് തൊഴില്‍’ വലിയ വിജയം നേടി. ‘തുമ്പ’ എന്ന ചിത്രത്തിലൂടെ 2019-ല്‍ അഭിനയരംഗത്തെത്തിയ കീര്‍ത്തി മലയാള ചിത്രം ഹെലന്റെ തമിഴ് റീമേക്കില്‍ നായികയായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സിനിമയിലെ സഹപ്രവര്‍ത്തകായി പ്രത്യേക വിരുന്ന് സംഘടിപ്പിക്കും.