ധ്യാനിന്റെ ചിത്രം കാണാന്‍ ശ്രീനിവാസന്‍ എത്തി…. ചിത്രങ്ങള്‍ വൈറലാകുന്നു

Advertisement

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’. മകന്റെ ചിത്രം കാണാന്‍ ആരോഗ്യാവസ്ഥ മോശമായിരുന്നിട്ടും ശ്രീനിവാസന്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സിനിമയുടെ പ്രീമിയര്‍ ഷോ കാണാനാണ് ഭാര്യ വിമലയ്‌ക്കൊപ്പം ശ്രീനിവാസന്‍ തിയറ്ററില്‍ എത്തിയത്. മൂടി പുതച്ച് വീല്‍ ചെയറില്‍ തിയറ്ററിലേക്ക് പോകുന്ന ശ്രീനിവാസന്റെ വിഡിയോ ആണ് വൈറലാവുന്നത്. സിനിമ കണ്ടിറങ്ങിയ ശ്രീനിവാസനോട് മാധ്യമങ്ങള്‍ ചിത്രത്തിന്റെ അഭിപ്രായം തേടിയെങ്കിലും ശ്വാസം മുട്ടലിനെ തുടര്‍ന്ന് പ്രതികരിക്കാനാവില്ല എന്ന് വ്യക്തമാക്കുകയായിരുന്നു. ഏറെ നാളത്തെ ആശുപത്രിവാസത്തിനു ശേഷം ശ്രീനിവാസന്‍ കുറുക്കന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. വിനീത് ശ്രീനിവാസനൊപ്പം രസകരമായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ധ്യാനിനൊപ്പം അജു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ചിത്രം സെപ്റ്റംബര്‍ 15ന് തിയറ്ററുകളില്‍ എത്തും.

Advertisement