ജയിലര്‍ സിനിമയിലെ വര്‍മന്‍ എന്ന വില്ലന്‍ റോളിന് ലഭിച്ച പ്രതിഫലത്തിന്റെ കാര്യത്തില്‍ വിശദീകരണവുമായി വിനായകന്‍

Advertisement

രജനീകാന്തിന്റെ ജയിലര്‍ സിനിമയിലെ വര്‍മന്‍ എന്ന വില്ലന്‍ റോളില്‍ അഭിനയിച്ചതിന് നടന്‍ വിനായകന് 35 ലക്ഷമാണ് പ്രതിഫലമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രധാന വേഷത്തിലെത്തിയ നടന് പ്രതിഫലം കുറഞ്ഞുപോയതിനെതിരെ നിര്‍മ്മാതാക്കള്‍ക്ക് ഏറെ വിമര്‍ശനവും ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ ജയിലറിലെ വര്‍മനാകാന്‍ തനിക്ക് ലഭിച്ചത് 35 ലക്ഷമല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിനായകന്‍. താന്‍ ചോദിച്ച പ്രതിഫലം നിര്‍മാതാക്കള്‍ നല്‍കി എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.
35 ലക്ഷമല്ല എനിക്ക് ലഭിച്ച പ്രതിഫലം, നിര്‍മാതാവ് അതൊന്നും കേള്‍ക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങള്‍ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. എന്തായാലും അതില്‍ കൂടുതല്‍ ലഭിച്ചു. ഞാന്‍ ചോദിച്ച പ്രതിഫലം അവര്‍ എനിക്കു തന്നു. സെറ്റില്‍ എന്നെ പൊന്നുപോലെ നോക്കി. ഞാന്‍ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറില്‍ എനിക്കു ലഭിച്ചു വിനായകന്‍ പറഞ്ഞു.

Advertisement