നടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന്‍ അനിരുദ്ധി രവിചന്ദറും പ്രണയത്തിലാണെന്നും വിവാഹത്തിന് ഒരുങ്ങുന്നുവെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി കീര്‍ത്തിയുടെ അച്ഛനും നിര്‍മാതാവുമായ ജി സുരേഷ് കുമാര്‍ രംഗത്തെത്തി. പ്രചരിക്കുന്ന വാര്‍ത്തയില്‍ യാതൊരു സത്യവുമില്ല എന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്.
ഇതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധിനേയും ചേര്‍ത്ത് നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു. ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
കീര്‍ത്തിയും അനിരുദ്ധും ഏറെ നാളായി പ്രണയത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ വിവാഹം ഉണ്ടാകും എന്നായിരുന്നു ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആദ്യമായല്ല കീര്‍ത്തിയുടെ വിവാഹം വാര്‍ത്തകളില്‍ നിറയുന്നത്. ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നും ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് കീര്‍ത്തി പ്രതികരിച്ചത്.
Home Lifestyle Entertainment കീര്‍ത്തി സുരേഷും അനിരുദ്ധി രവിചന്ദറും പ്രണയത്തിലോ? പ്രതികരണവുമായി കീര്‍ത്തിയുടെ അച്ഛന്‍ സുരേഷ്