ഉണ്ണിമുകുന്ദന്‍ നായകനാകുന്ന ബ്രൂസ് ലി ഉപേക്ഷിച്ചോ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി താരം

Advertisement

ഉണ്ണിമുകുന്ദന്‍ നായകനാകുന്ന ആക്ഷന്‍ ചിത്രം ബ്രൂസ് ലി ഉപേക്ഷിച്ചോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി താരം. ബ്രൂസ് ലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും അതേ ടീമില്‍ നിന്നും മറ്റൊരു ചിത്രത്തിനുള്ള തയാറെടുപ്പിലാണ് താനെന്നും ഉണ്ണി മുകുന്ദന്‍ ആരാധകന്റെ ചോദ്യത്തിനു മറുപടി നല്‍കി. ‘ദൗര്‍ഭാഗ്യവശാല്‍ ബ്രൂസ് ലീ ഉപേക്ഷിക്കേണ്ടിവന്നു. ക്രിയേറ്റീവ് ആയ കാരണങ്ങളാലാണ് അത് വേണ്ടിവന്നത്. പക്ഷേ അതേ ടീം മറ്റൊരു പ്രോജക്റ്റിനുവേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്ഷന്‍ ചിത്രമാവാനാണ് സാധ്യത. കാലം എന്താണോ ഡിമാന്‍ഡ് ചെയ്യുന്നത് അതനുസരിച്ചാവും ആ ചിത്രം.”ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 2022-ല്‍ ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ബ്രൂസ് ലി’ പ്രഖ്യാപിക്കുന്നത്.

Advertisement