തെന്നിന്ത്യൻ നായിക തൃഷ വിവാഹിതയാകുന്നു, വരൻ മലയാളി..?

Advertisement

തെന്നിന്ത്യൻ നായിക തൃഷ 40ാം വയസിലും അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് തൃഷയുടെ വിവാഹവാർത്തകളാണ്.
മലയാള നിർമാതാവുമായി താരം വിവാഹത്തിനൊരുങ്ങുന്നു എന്നാണ് ദേശിയ മാധ്യമങ്ങളിൽ വന്ന വാർത്ത. എന്നാൽ നിർമാതാവിന്റെ പേരോ വിവാഹത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ പുറത്തുവന്നിട്ടില്ല. വിവാഹത്തേക്കുറിച്ചുള്ള പ്രഖ്യാപനം വൈകാതെ എത്തുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ് പ്രിയ നടിയുടെ വിവാഹവാർത്ത.
2015ല്‍ തൃഷയും വ്യവസായിയുമായ വരുണ്‍ മണിയനുമായി വിവാഹനിശ്ചയം നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. 2020ല്‍ നടന്‍ ചിമ്പുവുമായി വിവാഹിതയാകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് ചിമ്പുവിന്റെ മാതാപിതാക്കള്‍ തള്ളുകയായിരുന്നു.