ഹൈദരാബാദ്: ആമിർ ഖാൻ നായകനായ ‘ത്രീ ഇഡിയറ്റ്സി’ലൂടെ ശ്രദ്ധേയനായ നടൻ അഖിൽ മിശ്ര (67) അന്തരിച്ചു. ഹൈദരാബാദിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
താമസസ്ഥലത്തെ അടുക്കളയിൽ സ്റ്റൂളിൽ കയറി എന്തോ ചെയ്യാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ് തലയ്ക്ക് പരുക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൈദരാബാദിൽ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു.
‘ത്രീ ഇഡിയറ്റ്സി’ലെ ലൈബ്രേറിയൻ ഡുബൈയെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ അഖിൽ മിശ്ര, ഹസാരോൺ ഖ്വൈഷെയ്ൻ ഐസി, വെൽ ഡൺ അബ്ബ, കൽക്കട്ട മെയിൽ, ഡോൺ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ദോ ദിൽ ബന്ധേ ഏക് ദോരി സേ, ഉത്തരൻ, പർദേസ് മേ മിലാ കോയി അപ്ന, ശ്രീമാൻ ശ്രീമതി തുടങ്ങിയ ടെലിവിഷൻ ഷോകളുടെയും ഭാഗമായിട്ടുണ്ട്. ജർമൻ നടി സുസെയ്ൻ ബെർണർട്ട് ആണ് ഭാര്യ.
English Summary: Actor Akhil Mishra passes away at 67