തെന്നിന്ത്യയിലെ സൂപ്പര്‍ തൃഷ വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി താരം. തൃഷയും മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവും തമ്മിലുള്ള വിവാഹം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ശാന്തമായിരിക്കുക, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക എന്നാണ് വാര്‍ത്തകളോട് താരം പ്രതികരിച്ചത്. എക്സിലൂടെയാണ് തൃഷ തന്റെ പ്രതികരണം അറിയിച്ചത്. അതേസമയം, ഇതാദ്യമായല്ല തൃഷയുടെ വിവാഹത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നേരത്തെ സംരഭകനും നിര്‍മ്മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിച്ച് ചേര്‍ത്ത ചടങ്ങായിരുന്നു അത്. എന്നാല്‍ മറ്റെന്തോ കാരണം കൊണ്ട് ഈ വിവാഹം നടന്നില്ല. ഇതിന് ശേഷം തൃഷ തെലുങ്ക് താരം റാണ ദഗ്ഗുബട്ടിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.