വിവാഹം കഴിഞ്ഞെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സായ് പല്ലവി

Advertisement

നടി സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞെന്ന വ്യാജ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചത്. സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയെ വിവാഹം കഴിച്ചെന്നായിരുന്നു പ്രചാരണം. പുതിയ സിനിമയുടെ പൂജ ചടങ്ങിനിടെ ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇതിനായി ഉപയോഗിച്ചത്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. നീചമായ പ്രവര്‍ത്തിയാണ് ഇത് എന്നാണ് സായ് പല്ലവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
സത്യസന്ധമായി പറയുകയാണെങ്കില്‍, ഞാന്‍ കിംവദന്തികളെ കാര്യമായി ഗൗനിക്കാത്ത ഒരാളാണ്. എന്നാല്‍ അതില്‍ കുടുംബാംഗങ്ങളെപോലെ കരുതുന്ന സുഹൃത്തുക്കളെ ഉള്‍പ്പെടുത്തുമ്പോള്‍, എനിക്കു സംസാരിക്കേണ്ടി വരും. എന്റെ സിനിമയുടെ പൂജാ ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രം മനഃപൂര്‍വം മുറിച്ചുമാറ്റി പെയ്ഡ് ബോട്ടുകളാല്‍ വെറുപ്പുളവാക്കുന്ന ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിച്ചു. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കു വേണ്ടി സന്തോഷകരമായ സന്തോഷകരമായ അറിയിപ്പുകള്‍ പങ്കിടാന്‍ ഉള്ളപ്പോള്‍, ജോലിയില്ലാത്തവര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് വിശദീകരണം നല്‍കേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് തീര്‍ത്തും നീചമാണ്.’- സായ് പല്ലവി കുറിച്ചു.

Advertisement