ടൊവിനോ തോമസ് നായകനായി എത്തിയ ജൂഡ് ആന്തണി ചിത്രം ‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തു. 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാള സിനിമയാണ് 2018. കേരളത്തെ പിടിച്ചുകുലുക്കിയ 2018-ലെ പ്രളയം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗിരീഷ് കാസറവള്ളിയുടെ നേതൃത്വത്തിലുള്ള 16 അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്.
കേരള സ്റ്റോറി അടക്കം 22 ചിത്രങ്ങളായിരുന്നു സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചത്. ഇതില്‍ നിന്നാണ് ജൂഡ് ആന്തണി ചിത്രം തെരഞ്ഞെടുത്തത്. ടൊവിനോ തോമസിനെക്കൂടാതെ ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ലാല്‍, അപര്‍ണ്ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, കലൈയരസന്‍, തന്‍വി റാം, നരേന്‍, സുധീഷ്, സിദ്ദിഖ്, അജു വര്‍ഗ്ഗീസ്, ശിവദ, വിനിതാ കോശി ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2023 മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്.
Home Lifestyle Entertainment മലയാള ചിത്രം ‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തു