സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ മറുപടിയുമായി നടി നിത്യ മേനോന്‍. സിനിമ ഷൂട്ടിങ്ങിനിടെ തമിഴ് നടന്‍ മോശമായി പെരുമാറിയെന്ന് നിത്യ പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇത് വ്യാജമാണ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരം രംഗത്തെത്തിയത്.
‘തെലുങ്ക് സിനിമ മേഖലയില്‍ നിന്ന് എനിക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ തമിഴ് സിനിമയില്‍ നിന്ന് ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടു. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ തമിഴ് നടനില്‍ നിന്ന് മോശം അനുഭവമുണ്ടായി.’- എന്ന് നിത്യ പറഞ്ഞതായാണ് പ്രചരണം. ചില പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് നിത്യ മേനോന്‍ പ്രതികരണവുമായി എത്തിയത്.
‘പത്രപ്രവര്‍ത്തകരിലെ ഒരു വിഭാഗം ഈ വിധം താണ നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നത് ഏറെ ഖേദകരമാണ്. ഇതിനേക്കാള്‍ മെച്ചപ്പെടണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇത് വ്യാജ വാര്‍ത്തയാണ്. പൂര്‍ണമായും അസത്യം. ഇങ്ങനെയൊരു അഭിമുഖം ഞാന്‍ നല്‍കിയിട്ടില്ല. ഈ അപവാദപ്രചരണം തുടങ്ങിവച്ചത് ആരാണെന്ന് നിങ്ങള്‍ക്ക് അറിയുമെങ്കില്‍ ദയവായി അത് എന്നെ അറിയിക്കുക. ക്ലിക്ക് ലഭിക്കാന്‍വേണ്ടിമാത്രം ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നവര്‍ക്ക് അതിന്റെ ബാധ്യത ഉണ്ടാവേണ്ടതുണ്ട്.’- നിത്യ കുറിച്ചു.
Home Lifestyle Entertainment സിനിമ ഷൂട്ടിങ്ങിനിടെ തമിഴ് നടന്‍ മോശമായി പെരുമാറിയെന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായി നടി നിത്യ മേനോന്‍