‘പൊളി’; കണ്ടാല്‍ തന്നെ വയര്‍ നിറഞ്ഞ പോലെ, കൊതിപ്പിക്കുന്ന പാനിപ്പൂരി ഉണ്ടാക്കുന്ന വീഡിയോ വൈറല്‍!

Advertisement

ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ ഹിറ്റ് സിനിമയായ ‘ജവാൻ’ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രം ഇതിനകം ബോക്സോഫീസില്‍ 1000 കോടി കടന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജപ്പാന്‍റെ സൂപ്പര്‍ ഹിറ്റ് വിജയം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലേക്കും പടര്‍ന്നു കയറുകയാണ്. ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന ഒരു ക്ലിപ്പിൽ, പാനി പൂരിയുടെ ഉണ്ടാക്കുന്നത് പൂര്‍ണ്ണമായും ഒരു സിനിമാറ്റിക് അനുഭവമായി മാറുന്നു. സാധാരണ ഫുഡ് വീഡിയോകളില്‍ നിന്ന് വ്യത്യസ്തമായി ഓരോ ഷോട്ടും കൃത്യമായി പ്ലാന്‍ ചെയ്താണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടാല്‍ വ്യക്തം.

ജവാന്‍റെ മാസ്മരിക സംഗീതവും, നാടകീയമായ ക്ലോസപ്പ് ഷോട്ടുകളും, പാനിപ്പൂരിയും കൊണ്ട് പോകുന്ന ഡ്രോണും കാഴ്ചയെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. പാചക വീഡിയോകളില്‍ പോലും പ്രഫഷണല്‍ സിനിമാ അനുഭവം കൊണ്ടുവരാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. വീഡിയോ പങ്കുവച്ച് കൊണ്ട് neeraj_elango കുറിച്ചത്, ‘സിനിമാറ്റിക് പാനി പൂരി റെസിപ്പി – ജവാൻ സ്പെഷ്യൽ’ എന്നാണ്. ഒപ്പം വീഡിയോ നിര്‍മ്മാണത്തില്‍ അനുഭവിച്ച ബുദ്ധിമുണ്ടും രേഖപ്പെടുത്തി. ‘ഈ വീഡിയോയ്ക്ക് കൃത്യമായി ഹെലികോപ്റ്റർ ഷോട്ട് എടുക്കാൻ ഞങ്ങൾ അനേകം തവണ ശ്രമിച്ചു. വീടിനുള്ളിൽ ഡ്രോണിനെ നിയന്ത്രിക്കുക എന്നത് ഒരു വലിയ പണിയായിരുന്നു. ഇതിന് നിങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു!!’

വീഡിയോ നിര്‍മ്മാണത്തിനായി എടുത്ത ആ വലിയ ശ്രമം വീഡിയോയില്‍ കാണാനുണ്ടെന്ന് കുറിച്ചവരും കുറവല്ല. ഒപ്പം പാനിപ്പൂരിയുടെ റെസിപ്പിയും നീരജ് പങ്കുവച്ചു. വീഡിയോ ഇതിനകം ഒരു ലക്ഷത്തിന് അടുത്ത് ആളുകള്‍ ലൈക്ക് ചെയ്തു. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. “എഡിറ്ററെ ബഹുമാനിക്കുക.” എന്നായിരുന്നു ഒരാള്‍ കുറിച്ചത്. വീഡിയോ ഇഷ്ടപ്പെട്ടെന്ന് എഴുതിയവരും കുറവല്ല. “എന്ത് ദൃശ്യങ്ങൾ, പശ്ചാത്തല സംഗീതം, ഷോട്ടുകൾ, ഗംഭീരം.” വീഡിയോയും സമസ്ത മേഖലയ്ക്കും അഭിനന്ദനമായിരുന്നു. “ആ ദൃശ്യങ്ങൾ എന്നെ പുറത്ത് പോയി ഒരു പ്ലേറ്റ് പാനി പൂരി കഴിക്കാൻ പ്രേരിപ്പിച്ചു.”