ഈ 57 വയസ്സിലും ഷാരൂഖിന്റെ ശരീരസൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്

Advertisement

ശരീരത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സൗന്ദര്യത്തിനും ഭക്ഷണക്രമം വളരെ പ്രധാനമാണ്. പോഷകസമൃദ്ധമായ ഭക്ഷണം, പ്രായം കുറച്ചു കാണിക്കും. സിനിമാനടന്മാരുടെയും നടിമാരുടെയുമൊക്കെ പ്രായം തോൽക്കുന്ന സൗന്ദര്യത്തിൻറെ രഹസ്യം അവർ കഴിക്കുന്ന ഭക്ഷണം കൂടിയാണ്. താൻ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച്, ബോളിവുഡിൻറെ കിംഗ്ഖാൻ, ഷാരൂഖ്ഖാൻ മുൻപ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഇൻറർനെറ്റിൽ വീണ്ടും വൈറലായിരിക്കുന്നത്.

ഓൺലി മൈ ഹെൽത്ത് എന്ന ബ്ലോഗിങ് സൈറ്റിലാണ് വിഡിയോ പങ്കുവച്ചിരുന്നത്.

സെലിബ്രിറ്റികളെല്ലാം വിലയേറിയ ഫാൻസി ഭക്ഷണരീതിയാണ് പിന്തുടരുന്നതെന്ന് പൊതുവേ ഒരു വിചാരമുണ്ട്. എന്നാൽ ഇത് തെറ്റാണെന്ന് ഷാരൂഖിൻറെ ഭക്ഷണരീതി കേട്ടാൽ മനസ്സിലാകും. വളരെ ലളിതസാധാരണമാണ് നടൻറെ ഒരു ദിവസത്തെ ഭക്ഷണം.

ദിവസത്തിൽ രണ്ടുതവണ മാത്രമാണ് ഷാരൂഖ്‌ ഖാൻ ഭക്ഷണം കഴിക്കുന്നത്. ഉച്ചഭക്ഷണവും അത്താഴവും കഴിക്കും. ഇടയ്ക്ക് വേറൊന്നും കഴിക്കാറില്ല. മുളപ്പിച്ച പയറുകൾ, ഗ്രിൽഡ് ചിക്കൻ, ബ്രോക്കോളി, ചിലപ്പോൾ അൽപം പരിപ്പ് എന്നിങ്ങനെ വളരെ അടിസ്ഥാനപരമായ ഭക്ഷണമാണ് കഴിക്കാറുള്ളത്. വർഷം മുഴുവൻ ഇതേ രീതിയിലാണ് കഴിക്കുന്നത്.

അടുത്തിടെ ‘ജവാൻ’ എന്ന സിനിമയിൽ ഷാരൂഖിൻറെ സിക്സ് പാക്ക് ശരീരം ഏറെ അഭിനന്ദനം നേടിയിരുന്നു. എന്നാൽ, വെറും രണ്ടു നേരം ഭക്ഷണം കഴിച്ച് എങ്ങനെ ശരീരം ഇതേപോലെ ആക്കിയെടുക്കാൻ കഴിയും എന്നാണ് ഒട്ടേറെപ്പേരുടെ സംശയം. അത് മാത്രമല്ല, നല്ല പുകവലി ശീലമുള്ള ആളാണ്‌ ഷാരൂഖ്, ഒരു ദിവസം കുടിക്കുന്ന കോഫിയുടെ അളവും വളരെ കൂടുതലാണ്. ഇത്തരം അനാരോഗ്യകരമായ ശീലങ്ങൾ ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് നടന് ഇതൊക്കെ സാധിക്കുന്നത് എന്നും വിഡിയോക്കടിയിൽ ധാരാളം ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.

Advertisement