ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്റേയും കാമുകന്‍ നുപുര്‍ ശിഖാരെയുടേയും വിവാഹ തീയതി പ്രഖ്യാപിച്ച് താരം

Advertisement

ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്റേയും കാമുകന്‍ നുപുര്‍ ശിഖാരെയുടേയും വിവാഹ തീയതി പ്രഖ്യാപിച്ച് താരം. അടുത്ത വര്‍ഷം ജനുവരി മൂന്നിനായിരിക്കും വിവാഹം എന്നാണ് താരം വ്യക്തമാക്കിയത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ജനുവരി 3ന് ഇറ വിവാഹിതയാവുകയാണ്. അവള്‍ തന്നെയാണ് പയ്യനെ തെരഞ്ഞെടുത്തത്. അവന്‍ ട്രെയിനറാണ്. പോപ്പോയിയെ പോലെ അവന് കൈകളുണ്ട് പക്ഷേ പേര് നുപുര്‍ എന്നാണ്. നല്ല സ്നേഹമുള്ള പയ്യനാണ്. ഇറ വിഷാദത്തില്‍ ബുദ്ധിമുട്ടുമ്പോള്‍ അവന്‍ കൂടെയുണ്ടായിരുന്നു. അവള്‍ക്കൊപ്പം നിന്നത് അവനായിരുന്നു. അവള്‍ക്കു വേണ്ട മാനസിക പിന്തുണ നല്‍കി. അവര്‍ ഒന്നിച്ച് സന്തോഷമായിരിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നുണ്ട്.- ആമിര്‍ ഖാന്‍ പറഞ്ഞു.
ആമിറിന്റെ ഫിറ്റ്നസ് കോച്ചായിരുന്നു നുപുര്‍. 2020ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് അടുത്ത സുഹൃത്തുക്കളായി. നുപുറുമായി പ്രണയത്തിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഇറ തന്നെ പങ്കുവച്ചിരുന്നു.

Advertisement