മലൈക്കോട്ടൈ വാലിബന് ശേഷം വീണ്ടും മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍മാതാവിന്റെ വേഷമണിയുന്നു

Advertisement

മലൈക്കോട്ടൈ വാലിബന് ശേഷം വീണ്ടും മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍മാതാവിന്റെ വേഷമണിയുന്നു. അദ്ദേഹം നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെ ആണ് നായകന്‍. ആന്റണി വര്‍ഗീസിന്റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം നടത്തിയത്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഗോവിന്ദും ദീപുരാജീവനും ചേര്‍ന്നാണ്.
ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. മലൈക്കോട്ടൈ വാലിബന്റെ റിലീസിന് ശേഷമായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണിത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്, സെഞ്ചുറി ഫിലിംസ് എന്നീ ബാനറുകളില്‍ ആണ് ഷിബു ബേബി ജോണ്‍ ചിത്രം നിര്‍മിക്കുന്നത്. ജനുവരി 25നാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളില്‍ എത്തുക.