ദുബായ് കുടുംബത്തിനൊപ്പം മീര നന്ദന്റെയും ശ്രീജുവിന്റെയും പാർട്ടി

Advertisement

ദുബായ്: ദുബായിലെ സുഹൃത്തുക്കൾക്കൊപ്പം വിവാഹനിശ്ചയത്തോടനുബന്ധിച്ച പാർട്ടി നടത്തി മീര നന്ദനും പ്രതിശ്രുത വരൻ ശ്രീജുവും. മീര തന്നെയാണ് ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എൻഗേജ്മെന്റ് പാർട്ടി, ദുബായി ഫാമിലി, ബ്രൈഡ് ടു ബി, മൈ ദുബായി എന്നീ ഹാഷ്ടാഗുകളും വിഡിയോയ്‌ക്കൊ‌പ്പം ചേർത്തിരുന്നു.

സെപ്റ്റംബറിലാണ് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് മീര നന്ദൻ വെളിപ്പെടുത്തുന്നത്. നാട്ടിൽവച്ച് സ്വകാര്യമായ ചടങ്ങിലാണ് വിവാഹനിശ്ചയം നടത്തിയതും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമയിൽ നിന്നും കാവ്യ മാധവൻ, ആൻ അഗസ്റ്റിൻ, ശ്രിന്ദ എന്നിവരാണ് എത്തിയത്.

ശ്രീജുവാണ് മീരയുടെ വരൻ. ല​ണ്ട​നി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ശ്രീ​ജു അ​ക്കൗ​ണ്ട​ൻറാ​ണ്. മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബവും പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനിൽ നിന്ന് ദുബായിൽ എത്തുകയായിരുന്നു. വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്ന് മീര പറഞ്ഞിരുന്നു.

അവതാരകയായി കരിയർ തുടങ്ങിയ താരമാണ് മീര. ദിലീപിന്റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മീര മലയാളികളുടെ പ്രിയ നായികയായി. 2008 ലാണ് സിനിമാ അരങ്ങേറ്റം. തൊട്ടടുത്ത വർഷം വാൽമീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ൽ കരോട്‍പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.

പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. സിനിമയിൽ നിന്നും ഇടവേളയെടുത്ത് റേഡിയോ ജോക്കിയായി ജോലി ചെയ്തുവരികയാണ് മീര ഇപ്പോൾ.2017നുശേഷം ആറുവർഷത്തോളം മീര നന്ദൻ സിനിമയിൽ അഭിനയിച്ചിരുന്നില്ല. ഈ വർഷം പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര പ്രത്യക്ഷപ്പെട്ടിരുന്നു. കൊച്ചി എളമക്കര സ്വദേശിയാണ്.

Advertisement