വിജയ്-ലോകേഷ് കനകരാജ് ടീമിന്റെ ലിയോ കേരളത്തില്‍ ഒട്ടാകെ 650-ല്‍പരം സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുക. പുലര്‍ച്ചെ 4 മണി മുതലാണ് കേരളത്തിലെ സിനിമയുടെ ആദ്യ ഷോ ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എല്ലായിടങ്ങളിലും വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഫാന്‍സ് ഷോകളും ക്രമീകരിച്ചിരിക്കുന്നു.
എന്നാല്‍ തമിഴ്‌നാട്ടിലെ ആരാധകര്‍ക്ക് ലിയോയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ രാവിലെ 9 മണി വരെ കാത്തിരിക്കേണ്ടി വരും. പുലര്‍ച്ചെ നാല് മണിക്കുള്ള പ്രദര്‍ശനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
അണിയറക്കാരുടെ ആവശ്യപ്രകാരം അഡീഷണല്‍ ഷോയ്ക്ക് അനുമതി നല്‍കിയെങ്കിലും പുലര്‍ച്ചെ ഷോ വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. തമിഴ്‌നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
അജിത്ത് ചിത്രം തുനിവിന്റെ പുലര്‍ച്ചെയുള്ള പ്രദര്‍ശനത്തിനിടെ ഒരു ആരാധകന്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുലര്‍ച്ചെയുള്ള ഷോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കോടികള്‍ കളക്ഷന്‍ നേടിയ രജനികാന്തിന്റെ ജയിലറിന്റെ ആദ്യ പ്രദര്‍ശനവും 9 മണിക്ക് ആയിരുന്നു. കേരളത്തില്‍ ആദ്യ പ്രദര്‍ശനം 4 മണിക്ക് തുടങ്ങും എന്ന് ഉറപ്പായതോടെ തിരുവനന്തപുരം, കൊല്ലം. ഇടുക്കി, പാലക്കാട് തുടങ്ങിയ അതിര്‍ത്തി ജില്ലകളിലേക്ക് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ തമിഴ്‌നാട്ടില്‍ നിന്ന് നിരവധി ആരാധകര്‍ എത്തും. 19ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
Home Lifestyle Entertainment ലിയോയുടെ പുലര്‍ച്ചെയുള്ള ആദ്യ പ്രദര്‍ശനത്തിന് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് നിരവധി ആരാധകര്‍ എത്തും… കാരണമിതാണ്….