പ്രസവത്തിന് ശേഷം റാംപിലേക്ക് മടങ്ങിയെത്തി ബിപാഷ; സൗന്ദര്യത്തിന് ഒരു മാറ്റവുമില്ലെന്ന് ആരാധകർ

Advertisement

മകൾ ദേവിയുടെ ജനനത്തിനു ശേഷം സിനിമകളുടെയും ഫാഷന്റെയും ലോകത്തു നിന്നും മാറി നിൽക്കുകയായിരുന്നു ബോളിവുഡ് സുന്ദരി ബിപാഷ ബസു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഫാഷൻ വേദിയിലേക്കെത്തിയിരിക്കുകയാണ് താരം. ലാക്മെ ഫാഷൻ വീക്കിലെ ബിപാഷയുടെ വിഡിയോ ആരാധകരേറ്റെടുത്തു.

ചുവന്ന നിറത്തിലുള്ള ഗൗൺ ആണ് സ്റ്റൈൽ ചെയ്തത്. വേവി ഹെയർസ്റ്റൈൽ ഫോളോ ചെയ്തു. കമ്മൽ മാത്രമാണ് ആക്സസറി. സ്റ്റൈലിഷ് ലുക്കിലുള്ള ബിപാഷയുടെ റാംപ് വാക്ക് ആരാധകരുടെ മനം കവർന്നു.

‘ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സ്വയം സ്നേഹിക്കുക. ആത്മവിശ്വാസത്തോടെ മുന്നോട്ട്’ എന്ന കുറിപ്പോടു കൂടിയാണ് ബിപാഷ വിഡിയോ പങ്കുവച്ചത്. ‘എന്റെ ശ്വാസം പോലെ ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നാണ് ഭർത്താവ് കരൺ സിങ് ഗ്രോവർ ബിപാഷ പങ്കുവച്ച വിഡിയോയ്ക്ക് കമന്റ് രേഖപ്പെടുത്തിയത്.

ബിപാഷയുടെ മടങ്ങി വരവ് ആരാധകർക്കും ഇരട്ടി സന്തോഷമാണ് സമ്മാനിച്ചിരിക്കുന്നത്. അതിമനോഹരിയെന്നും തിരിച്ചു വരവ് ഗംഭീരമായെന്നുമെല്ലാം ആരാധകർ കുറിക്കുന്നുണ്ട്. അമ്മയായതിന് ശേഷം പലരും നടത്തിയ ബോഡിഷെയിമിങ്ങിനുള്ള മറുപടിയാണ് ഗംഭീര തിരിച്ചു വരവെന്നും ആരാധകർ പറയുന്നു.