ആരാധകരെ കാത്തിരിക്കുക….ബറോസ് സിനിമയെ കുറിച്ച് ചില കാര്യങ്ങൾ നാളെ അറിയിക്കുമെന്ന് മോഹൻലാൽ

Advertisement

മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോള്‍ ആരാധകരെ ആകാംക്ഷയിലാക്കിക്കൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ബറോസ് സിനിമയുടെ അപ്‌ഡേഷന്‍ നാളെ വൈകിട്ട് 5 മണിക്ക് എത്തും എന്നാണ് താരം അറിയിച്ചത്. 
ത്രീഡിയില്‍ ഒരുക്കുന്ന ചിത്രം പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമായ ബറോസായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. 
ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം 170 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയക്കിയത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം. ത്രിഡി സാങ്കേതിക വിദ്യയില്‍ അതിനൂതനമായ ടെക്‌നോളജികള്‍ ഉപയോഗിച്ചാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്‌നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്.